എട്ട് മുക്കാൽ അട്ടി വെച്ചത് പോലെ: മുഖ്യമന്ത്രിയുടെ പരാമർശം നീക്കണമെന്ന് സ്പീക്കർക്ക് സതീശന്റെ കത്ത്

satheeshan pinarayi

നിയമസഭയിൽ പ്രതിപക്ഷ അംഗത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷേമിംഗ് പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർക്ക് സതീശൻ കത്ത് നൽകി. പ്രതിപക്ഷ നിയമസഭ അംഗത്തിന്റെ ഉയരക്കുറവിനെയും ശാരീരിക ശേഷിയെയും പരിഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്ന് സതീശൻ പറയുന്നു

പ്രസ്തുത പരാമർശങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇന്ന് ശൂന്യവേളയിൽ ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പരാമർശം നടത്തിയത്

സാധാരണ നിലക്ക് നാട്ടിൽ ഒരു വർത്തമാനമുണ്ട്. എട്ട് മുക്കാൽ അട്ടി വെച്ചത് പോലെ. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയ തോതിൽ പോയിട്ട് ആക്രമിക്കാൻ, സ്വന്തം ശരീര ശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കണ്ടാൽ അറിയാം. പക്ഷേ നിയമസഭയുടെ പരിരക്ഷ വെച്ച് കൊണ്ട് വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കുന്ന നിലയിലേക്ക് എത്തി, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
 

Tags

Share this story