സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, കലാമണ്ഡലം എന്ന പേര് ചേർക്കാൻ പോലും യോഗ്യതയില്ല: മന്ത്രി സജി ചെറിയാൻ

saji

ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപത്തിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. സങ്കുചിത ചിന്തകൾ കൊണ്ട് നടക്കുന്നവർക്ക് കലാമണ്ഡലം എന്ന പേര് ചേർക്കാൻ പോലും യോഗ്യതയില്ല

നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളിൽ നിന്ന് വെളിവാകുന്നതെന്നും മന്ത്രി പറഞ്ഞു. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉള്ളയാളും എംജി സർവകലാശാലയിൽ നിന്നും എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസാവുകയും ചെയ്ത കലാകാരനാണ് ആർഎൽവി രാമകൃഷ്ണൻ. 

സത്യഭാമ അപമാനിച്ച കറുത്ത നിറമുള്ളവർക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും എല്ലാ അവകാശങ്ങൾക്കും വേണ്ടി പോരാടി നേടിയെടുത്ത പുരോഗമന ചരിത്രമാണ് കേരളത്തിനുള്ളത്. കല ആരുടേയും കുത്തകയല്ല. ആർഎൽവി രാമകൃഷ്ണന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. ഈ അവസരത്തിൽ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിൻവലിച്ച് ആർഎൽവി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this story