അധ്യാപകന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് 13 വർഷത്തിന് ശേഷം പിടിയിൽ

joseph
തൊടുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതിയായ സവാദിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയിൽ നടന്ന സംഭവത്തിന് ശേഷം 13 വർഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസർ ടിജെ ജോസഫിന്റെ കൈ വെട്ടിയത് സവാദായിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകനായ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിൽ നിന്നാണ് സവാദിനെ പിടികൂടിയതെന്നാണ് സൂചന.
 

Share this story