കോളേജ് വിദ്യാർഥിനിയെ മർദിച്ച കേസിൽ എസ് എഫ് ഐ നേതാവിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതിയും തള്ളി

SFI

കടമ്മനിട്ട ലോ കോളേജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ എസ് എഫ് ഐ നേതാവിന് തിരിച്ചടി. കേസിൽ ഒന്നാം പ്രതിയായ ജെയ്‌സൺ ജോസഫിന്റെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്

സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ജെയ്‌സൺ ജോസഫ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജെയ്‌സൺ സുപ്രീം കോടതിയെ സമീപിച്ചത്

ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറാകാതിരുന്നത് നേരത്തെ വിവാദമായിരുന്നു.
 

Share this story