തൃശൂരിൽ സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു; അവധി ദിനമായതിനാൽ വൻ ദുരന്തം ഒഴിവായി

തൃശ്ശൂർ മതിൽ

തൃശൂർ: കോടശേരിയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മതിലിനോട് ചേർന്നുണ്ടായിരുന്ന സ്കൂൾ മതിൽ പൊളിച്ചുനീക്കിയതാണ് അപകടത്തിന് കാരണം. മതിലിനോട് ചേർന്നുനിന്ന കെട്ടിടത്തിന്റെ ഭാഗമാണ് നിലംപൊത്തിയത്.

ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് സ്കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി സ്കൂൾ മതിൽ പൊളിച്ചു പണിയാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തിലേറെയായി.

Tags

Share this story