ആറു ജില്ലകളിൽ നാളെ സ്കൂൾ അവധി: കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല

School

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, എന്നിവ പ്രമാണിച്ച് ആറു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മകരവിളക്ക്, തൈപ്പൊങ്കൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ചാണ് അവധി. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികൾക്കോ പൊതുപരീക്ഷയ്ക്കോ അവധി ബാധമായിരിക്കില്ല.

ശബരിമല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പിള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കോട്ടയം ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചിരുന്നു. മകരപ്പൊങ്കൽ സമയത്തെ തിരക്കുകൾ പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 15നാണ് ശബരിമലയിൽ മകരവിളക്ക് മഹോത്സവം.

കെ.എസ്.ഇ.ബി അവധി

തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് വൈ​ദ്യു​തി ബോ​ർ​ഡ് നാളെ 6 ജി​ല്ല​ക​ളി​ലെ ഓ​ഫി​സു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട , ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ഓ​ഫി​സു​ക​ൾ​ക്കാ​ണ് അ​വ​ധി. ക്യാ​ഷ് കൗ​ണ്ട​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ, ഓ​ൺ​ലൈ​ൻ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ണ​മ​ട​യ്ക്കാം. ജി​ല്ല​ക​ൾ​ക്ക് നേ​ര​ത്തേ സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Share this story