താമരശ്ശേരിയിൽ സ്വകാര്യ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

asees

താമരശ്ശേരിയിൽ സ്വകാര്യ ബസിൽ വെച്ച് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചയാൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾ ബസിൽ വെച്ച് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്

ബാലുശ്ശേരിയിൽ നിന്നും സ്‌കൂളിലേക്കുള്ള യാത്രക്കിടെയാണ് പ്രതിയുടെ ലൈംഗികാതിക്രമം. വിദ്യാർഥി സ്‌കൂളിൽ എത്തിയ ശേഷം അധ്യാപകരെ അറിയിച്ചു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു

കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി മുമ്പും സമാനമായ രീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
 

Tags

Share this story