വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

usha

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. രേഖകൾ പരിശോധിച്ച് ഉച്ചയ്ക്ക് മുൻപ് റിപ്പോർട്ട് നൽകാൻ വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിർദേശം നൽകി. ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. കത്രികയുടെ സ്ഥാനം കണ്ടെത്തിയ ശേഷം സമയം നിശ്ചയിക്കും. 

പരാതി നൽകുമെന്നും ഇനി സർക്കാർ ആശുപത്രിയിൽ പോകാൻ ഭയമാണെന്നും ഉഷയുടെ മകൻ ഷിബിൻ പറഞ്ഞു. അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകൻ ഷിബിൻ പറഞ്ഞു. ശാസ്ത്രക്രിയ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കത്രികയുടെ പൊസിഷൻ കണ്ടെത്തിയ ശേഷം ശാസ്ത്രക്രിയ നടത്തുമെന്നും മകൻ  പറഞ്ഞു. 

ഉഷയുടെ സിടി സ്‌കാൻ അടക്കം പൂർത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താൻ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭർത്താവും പ്രതികരിച്ചു.

Tags

Share this story