പാലക്കാട് ലക്കിടിയിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; യുവതിയും 5 വയസുള്ള കുഞ്ഞും മരിച്ചു

accident

പാലക്കാട് ലക്കിടിയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശിനി ശരണ്യ, മകൾ ആദ്യശ്രീ(5) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെയായിരുന്നു അപകടം. സ്‌കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരുക്കേറ്റു. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നു.

 ശരണ്യയും മകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞും
 

Tags

Share this story