സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം

Dead

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്‌കൂട്ടര്‍ ഓടിച്ച 16കാരന്‍ അപകടത്തില്‍ മരിച്ചു. ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജല്‍ പ്രവീണാണ് മരിച്ചത്. അജല്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം. സംഭവത്തില്‍ അജലിന്റെ പിതാവിന്റെ പേരില്‍ കേസെടുക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയതിനാണ് കേസ്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. രാത്രിയില്‍ അജല്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ അജലിന് പുറമെ മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും പരിക്കുകളോടെ ചികിത്സയിലാണ്.

Tags

Share this story