കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

accident

കൊല്ലം ചിന്നക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പട്ടത്താനം സ്വദേശി സ്മിതയാണ് മരിച്ചത്.

ചിന്നക്കട ഓവർ ബ്രിഡ്ജിന് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടറിൽ നിന്ന് വീണ സ്മിതയുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങുകയായിരുന്നു

കെഎസ്എഫ്ഇ ജീവനക്കാരിയാണ് മരിച്ച സ്മിത. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തീകരിച്ച് വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
 

Share this story