ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല: പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

രമ്യ മർദനം

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരേ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ ഒഴിവാക്കാൻ രമ്യയ്ക്ക് കെപിസിസി നിർദേശം നൽകും.

പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക. പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് കെപിസിസിയുടെ നീക്കം.

ചിറയിൻകീഴില്‍ ഉണ്ടായ കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂ‍ർ മണ്ഡലം വൈസ് പ്രസിഡണ്ട് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Tags

Share this story