കൊല്ലം കോർപറേഷനിൽ യുഡിഎഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ
Dec 26, 2025, 11:43 IST
കൊല്ലം കോർപ്പറേഷനിൽ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ. സംസ്ഥാന- ജില്ലാ നേതാക്കൾ യു ഡി എഫ് മേയർ സ്ഥാനാർഥി എ കെ ഹഫീസിനെ കണ്ടാണ് പിന്തുണ അറിയിച്ചത്. ഇന്നലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അഷറഫ് മൗലവി ഇന്ന് വൈകിട്ട് എ കെ ഹഫീസിന് നൽകുന്ന പൗര സ്വീകരണത്തിലും പങ്കെടുക്കും. കൊല്ലം മേയർ സ്ഥാനത്തേക്ക് ഹഫീസിന്റെ പേര് നേരത്തെ ധാരണയായിരുന്നു
അതേസമയം ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലി തർക്കം തുടരുകയാണ്. ആർഎസ്പിയും മുസ്ലിം ലീഗുമാണ് അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നത്.
