സീപ്ലെയിൻ പരീക്ഷണം വിജയം; കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇനി ഒന്നര മണിക്കൂർ

Seaplane

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിനിന്‍റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂ‌ർത്തിയാക്കി. ബുധനാഴ്ച രാവിലെ 10.30ന് കൊച്ചിയിൽ നിന്ന് പറന്നുയർന്ന സീ പ്ലെയിൻ ഉച്ചക്ക് 12.05നാണ് അഗത്തിൽ എത്തിയത്. മൂന്നു ദിവസങ്ങളിലായി 12 പരീക്ഷണ സർവീസുകൾ നടത്തും. ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് സർവീസ്.

ഒരേ സമ‍യം 20 പേർക്ക് വിമാനത്തിൽ യാത്ര ചെയ്യാം. സർവീസ് നടപ്പിലായാൽ വെറും ഒന്നര മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാൻ സാധിക്കും. ഇപ്പോൾ കപ്പലിൽ 18 മുതൽ 20 മണിക്കൂറുകൾ വരെ യാത്ര ചെയ്താണ് വിനോദസഞ്ചാരികൾ ലക്ഷദ്വീപിലെത്തുന്നത്.

ലക്ഷദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായാണ് സീപ്ലെയിൻ സർവീസ് നടപ്പാക്കുന്നത്. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്‍റെ ട്വിൻ ഓട്ടർ സീപ്ലെയിനാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്.

Tags

Share this story