പാപനാശം കടലിൽ തിരയിൽ പെട്ട് കാണാതായ മെഡിക്കൽ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുന്നു

akhil

തിരുവനന്തപുരം പാപനാശം കടലിൽ തിരയിൽപ്പെട്ട് കാണാതായ മെഡിക്കൽ വിദ്യാർഥിക്കായുള്ള തെരച്ചിൽ തുടരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അഞ്ചൽ സ്വദേശി അഖിലിനെയാണ്(21) കാണാതായത്. ഇന്നലെ രാത്രി 7.15ഓടെ ബലി മണ്ഡപത്തിന് സമീപത്താണ് അപകടം

നാല് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അഖിലിനെ തിരയിൽ കാണാതാകുകയായിരുന്നു. രാത്രി വൈകിയും കോസ്റ്റൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാിവലെ തെരച്ചിൽ പുനരാരംഭിച്ചു

കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി ഇറങ്ങിയിട്ടുണ്ട്. ഹെലികോപ്റ്റർ സഹായവും കോസ്റ്റൽ പോലീസ് തേടിയിട്ടുണ്ട്.
 

Share this story