നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതം

adhithyan

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് കൊലപാതകം നടന്നത്. ഊരുട്ടുകാല സ്വദേശി ആദിത്യനാണ്(23) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് ആദിത്യൻ. നെല്ലിമൂട്ടിൽ പണം പിരിക്കാൻ പോയ സമയത്ത് തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്

ജിബിൻ എന്നയാളുമായാണ് ഇവിടെ വെച്ച് തർക്കമുണ്ടായത്. തുടർന്ന് നാലംഗ സംഘവുമായി എത്തിയ ജിബിൻ കൊടങ്ങാവിളയിൽ വെച്ച് ആദിത്യനെ തടയുകയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ പ്രതികൾ ഒളിവിൽ പോയി. 

Share this story