രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്; പ്രോഗ്രസ് കാർഡ് വൈകിട്ട് പുറത്തിറക്കും

Pinarayi

രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. നിരവധി ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലാണ് സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്നത്. അതേസമയം അനവധി വികസനമാതൃകകൾ ചൂണ്ടിക്കാണിച്ചാണ് ഇതിനെ സർക്കാർ പ്രതിരോധിക്കുന്നത്. 

നികുതി വർധനവ് ജനത്തിന്റെ നടുവൊടിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ രണ്ടാം വാർഷികം വരുന്നത്. ഇന്ധനസെസ്, വെള്ളക്കരം കൂട്ടൽ എന്നിവക്ക് പുറമെ വൈദ്യുതി നിരക്കും വർധിക്കാനിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കം കുടുംബ ബജറ്റിന്റെ താളമാണ് തെറ്റിക്കുന്നത്. 

സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ഇന്ന് വൈകുന്നേരം പുറത്തിറക്കിയേക്കും. പാത വികസനാണ് പ്രോഗ്രസ് കാർഡിൽ മുന്നിൽ നിൽക്കുന്നത്. ആറ് വരി പാത നിർമാണത്തിന്റെ പുരോഗതി അതിവേഗമാണ്. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് സർക്കാരിന് വലിയ നേട്ടമാണ്. രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ 50,650 വീടുകൾ പൂർത്തിയായിട്ടുണ്ട്


 

Share this story