രണ്ടാം ബലാത്സംഗം കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

rahul mankoottathil

രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ രാഹുലിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു

കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ വാട്ട്സ്ആപ്പ് കോൾ ചെയ്തെന്ന് യുവതി പോലീസിന് പരാതി നൽകിയിരുന്നു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണ്. പിന്നാലെയാണ് ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്.

പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. നേരത്തെ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ നൽകിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥയാണ് രാഹുൽ മാങ്കൂട്ടത്തിൽ ലംഘിച്ചത്.
 

Tags

Share this story