രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും വാദത്തിനിടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു
ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പോലീസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. വിവാഹാഭ്യർഥന നടത്തി രാഹുൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഔട്ട് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ മൊഴി
ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാുഹുലിനെതിരെ മൊഴി നൽകിയത്. ആദ്യം രാഹുൽ പ്രണയാഭ്യർഥന നടത്തി. പിന്നീട് വിവാഹ അഭ്യർഥനയും നടത്തി. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി
ഔട്ട് ഹൗസിലെത്തിയപ്പോൾ രാഹുൽ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോൾ കാലുപിടിച്ച് വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ക്രൂരമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നൽകി
