വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടം തുടങ്ങി; യാത്ര കാസർകോട് വരെ
Apr 19, 2023, 08:11 IST

വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരിൽ തുടക്കം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.20നാണ് ട്രെയിൻ പുറപ്പെട്ടത്. ട്രെയിൻ സർവീസ് കാസർകോട് വരെ നീട്ടിയ പശ്ചാത്തലത്തിൽ കാസർകോട് വരെ പരീക്ഷണയോട്ടം നടന്നേക്കും. കണ്ണൂർ വരെ ഏഴ് മണിക്കൂറിനിള്ളിൽ എത്തിക്കാനാണ് ശ്രമം. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷയോട്ടം നടത്തുന്നത്
വന്ദേഭാരത് സർവീസ് കാസർകോട് വരെയാക്കിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ അറിയിച്ചിരുന്നു. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.