സെക്രട്ടേറിയറ്റ് തീപിടിത്തം: ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല, അ്‌ന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്

P Rajeev

സെക്രട്ടേറിയറ്റിൽ നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് രാവിലെയായിരുന്നു സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത്. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
 

Share this story