മുല്ലപ്പെരിയാറിലെ സുരക്ഷാ പരിശോധന; കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്‌നാട് സുപ്രിം കോടതിയിൽ

മുല്ലപ്പെരിയാറിലെ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ. പുനഃസംഘടിപ്പിച്ച മേൽനോട്ട സമിതിയോട് സുരക്ഷാ പരിശോധന നിർദേശിക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന സമിതി സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം തള്ളണമെന്നും പുതിയ ഡാം സുരക്ഷാ നിയമം അനുസരിച്ച് സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിനാണ് അവകാശമെന്നുമാണ് വാദം

സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ അനുമതി കേരളം നൽകുന്നില്ല. ഇതിന് കേരളം തടസം നിലനിൽക്കുന്നുവെന്ന് തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നു. നിയമം അനുസരിച്ച് 2026നകം പരിശോധന നടത്തിയാൽ മതി. ഡാമുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ പൂർത്തിയാക്കാൻ കേരളം അനുമതി തരുന്നില്ലെന്നും തമിഴ്‌നാട് ആരോപിച്ചു.
 

Share this story