സത്യപ്രതിജ്ഞ ചടങ്ങിൽ സുരക്ഷാ വീഴ്ച; വേദിയിലേക്ക് ഇടിച്ചുകയറിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നിർദേശം

keralam 1

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ വേദിയിൽ സുരക്ഷാ വീഴ്ച. ഉദ്യോഗസ്ഥർ വേദിയിലേക്ക് തള്ളിക്കയറിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ വൻ സുരക്ഷയിലുള്ളവർ വേദിയിലിരിക്കെ ഉദ്യോഗസ്ഥർ തള്ളിക്ക‍യറിയത് വൻ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

പൊലീസുകാർ തടഞ്ഞിട്ടും അവരെ തള്ളിമാറ്റിയാണ് ഉദ്യോഗസ്ഥർ വേദിയിൽ കയറിയത്. ഈ ഉദ്യോഗസ്ഥരെ കണ്ടെത്തി അതാത് വകുപ്പുകൾക്ക് റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

Tags

Share this story