അഞ്ച് വർഷം കഴിഞ്ഞ് കാണാം; പത്തനംതിട്ടയിൽ കുറിപ്പെഴുതി വെച്ച് ശേഷം 14കാരൻ വീടുവിട്ടിറങ്ങി

adhithyan

പത്തനംതിട്ട മല്ലപ്പള്ളിയിൽ കുറിപ്പെഴുതി വെച്ച് 14കാരൻ വീടുവിട്ടിറങ്ങി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് ഇന്നലെ മുതൽ കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്നും അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നുമെഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്

ഇന്നലെ രാവിലെ ആറരയ്ക്ക് ട്യൂഷൻ സെന്ററിലേക്ക് പോയ ആദിത്യൻ പിന്നെ തിരികെ എത്തിയില്ല. ഇതോടെയാണ് തെരച്ചിൽ നടത്തിയതും കുറിപ്പ് കണ്ടെത്തിയതും

സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്നും തിരക്കഥ എഴുതാൻ താത്പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു. മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു
 

Share this story