സെനറ്റ് യോഗം നവംബറിൽ; കേരള സർവകലാശാല ചട്ടങ്ങൾ വീണ്ടും മറികടന്ന് വി സി

kerala

കേരള സർവകലാശാലയിൽ വീണ്ടും ചട്ടങ്ങൾ മറികടന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. നാല് മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടമാണ് മറികടന്നത്. ജൂൺ 17നാണ് സെനറ്റ് യോഗം അവസാനം ചേർന്നത്. ഇത് പ്രകാരം ഒക്ടോബർ 16ന് ഉള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. എന്നാൽ നവംബർ ഒന്നിനാണ് അടുത്ത സെനറ്റ് വിളിച്ചിരിക്കുന്നത്

ഗവർണർക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനൻ കുന്നുമ്മലിന്റെ വിശദീകരണം. വിസി മുമ്പും പലതവണ ചട്ടങ്ങൾ ലംഘിച്ചതായി പരാതി ഉയർന്നിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു

സെനറ്റ് യോഗം സംബന്ധിച്ച് വിസി പുറത്തിറക്കിയ കത്ത് സർവകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗവർണറുടെ സൗകര്യം കണക്കിലെടുത്തിട്ടാണെങ്കിലും ചട്ടം മറികടക്കാൻ വിസിക്ക് അധികാരമില്ലെന്നാണ് ഇവർ പറയുന്നത്.
 

Tags

Share this story