ആനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നത് സഹാസിക ജോലിയെന്ന് മന്ത്രി; മാനന്തവാടിയിൽ നിരോധനാജ്ഞ

aana

മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തിരിച്ചയക്കുന്നത് സാഹസികമായ ജോലിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങൾ തിങ്ങിപ്പാര്ക്കുന്ന വാണിജ്യ വ്യാപാര മേഖലയിലാണ് ആനയുള്ളത്. മയക്കുവെടി വെക്കുകയാണ് പോംവഴി. എന്നാൽ ജനവാസ മേഖലയിൽ വെച്ച് മയക്കുവെടി വെക്കാൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു

മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ കലക്ടർ നടപടികൾ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ നിന്നുള്ള ആനയായതിനാൽ കർണാടകയുടെ സഹായം കൂടി അഭ്യർഥിക്കും. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ ഇറങ്ങിയത്.

വനത്തിലേക്ക് ആനയെ കയറ്റിവിടാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കുകയെന്ന ദൗത്യത്തിലേക്ക് വനംവകുപ്പിന് നീങ്ങേണ്ടി വരും. നിലവിൽ മാനന്തവാടി ന്യൂമാൻസ് കോളേജ് പരിസരത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
 

Share this story