മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസായിരുന്നു. പുലർച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. അർബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് ഏഡിറ്ററുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പൊതുദർശനമുണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വെക്കരുതെന്നും ശൂരനാട് രാജശേഖരൻ കുടുംബത്തിന് നിർദേശം നൽകിയിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുജീവിതത്തിലേക്ക് വരുന്നത്. കെ എസ് യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു. ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കും കൊല്ലത്ത് നിന്ന് പാർലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്.

Tags

Share this story