സർവർ തകരാർ താത്കാലികമായി പരിഹരിച്ചു; റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും

Ration

സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സർവർ തകരാർ താത്കാലികമായി പരിഹരിച്ചു. നിലവിലെ സർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എൻ.ഐ.സി ഹൈദരാബാദിന്റെ നിർദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 7 മണി വരെയാണു റേഷൻ വിതരണം. മേയ് 3 വരെയാണ് ഈ സമയക്രമം തുടരുക. നാളെയും തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷൻ കടകൾക്ക് അവധിയായിരിക്കും.

Share this story