കോൺഗ്രസിനും വിഎം വിനുവിനും തിരിച്ചടി: സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി

vm vinu

കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വിഎം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്. വിനുവിന്റെ പേര് വോട്ടർ പട്ടികയിലുണ്ടായിരുന്നില്ല. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർഥിയാകാൻ സാധിക്കില്ല

സെലിബ്രിറ്റി ആയതുകൊണ്ട് പ്രത്യേകതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒരുപോലെയാണെന്ന് വ്യക്തമാക്കി. വോട്ടർ ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നിൽക്കുന്നതെന്നും കോടതി ചോദിച്ചു

അതേസമയം വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്ന് കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നു. അവസാന നിമിഷമാണ് പേര് വെട്ടിയത്. അതുകൊണ്ടാണ് ഇടപെട്ടതെന്നും കോടതി വ്യക്തമാക്കി. അതേസമയം വിധി മാനിക്കുന്നതായി വിഎം വിനു പ്രതികരിച്ചു.
 

Tags

Share this story