ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂർ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി
Oct 30, 2025, 16:52 IST
ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ഉദയാസ്തമയപൂജ മാറ്റിയതിൽ ദേവസ്വം ഭരണസമിതിക്ക് തിരിച്ചടി. വൃശ്ചിക ഏകാദശി ദിവസം തന്നെ പൂജ നടത്തണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു.
വർഷങ്ങളായി നടത്തുന്ന പൂജ ഭരണപരമായ അസൗകര്യങ്ങളുടെ പേരിൽ തന്ത്രിക്ക് മാറ്റാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് തുലാം മാസത്തിലേക്ക് പൂജ തന്ത്രിയുടെ അനുമതിയോടെ മാറ്റിയിരുന്നത്
ഇതിനെതിരെയാണ് കോടതിയുടെ ഇടപെടൽ. ഡിസംബർ ഒന്നിനാണ് വൃശ്ചികമാസ ഏകദാശി. നവംബർ രണ്ടിന് നടത്താനായിരുന്നു ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നത്.
