തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി: കാരണം തേടി സിപിഎം ഗൃഹസന്ദർശനത്തിന്

AKG

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം തേടി സിപിഎം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പലതട്ടിൽ ചർച്ച ചെയ്തിട്ടും തോൽവിയുടെ യഥാർഥ കാരണങ്ങളിലേക്ക് എത്തിയിട്ടില്ലെന്നതാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. സർക്കാരിനെതിരെയുള്ള ജനവികാരം എന്ന നിലയിൽ ഒഴുക്കൻമട്ടിൽ പാർട്ടി കമ്മിറ്റികൾ നൽകിയ റിപ്പോർട്ട് അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല

സർക്കാരിനെതിരെയുള്ള ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. അതേസമയം യഥാർഥ കാരണങ്ങൾ അറിയാൻ ജനമനസ് അറിയേണ്ടതുണ്ട്. അതിനായി ജനങ്ങളിലേക്ക് നേരിട്ടിറങ്ങി അവരെ കണ്ട് അഭിപ്രായം തേടാനാണ് നേതൃത്വത്തിന്റെ നിർദേശം

ഇതിനായി ജനുവരി 15 മുതൽ 22 വരെ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും. വീട് കയറി ഇറങ്ങാനായി കേന്ദ്ര കമ്മിറ്റി അംഗം മുതൽ ബ്രാഞ്ച് അംഗം വരെയുണ്ടാകും. വീടുകളിൽ ചെന്ന് വീട്ടുകാരോട് ഇരുന്ന് സംസാരിക്കണമെന്നാണ് നിർദേശം. അവർ പറയുന്ന കാര്യങ്ങൾ വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തണം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
 

Tags

Share this story