തൃശ്ശൂർ ബിജെപിക്ക് ഉറപ്പിക്കാൻ കരുവന്നൂർ, എക്‌സാലോജിക് കേസുകളിൽ സെറ്റിൽമെന്റ് സംശയിക്കുന്നു: സതീശൻ

satheeshan

തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയർത്തി ഇത്തവണ യുഡിഎഫ് വിജയിക്കും. ഒരു സീറ്റിൽ പോലും ബിജെപി വിജയിക്കില്ല. അക്കാര്യം ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും സതീശൻ പറഞ്ഞു. തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാക്കാൻ എക്‌സാലോജിക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു

എക്‌സാലോജികിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്‌സാലോജിക് വാദം ശരിവെക്കുന്ന ഒരു രേഖയും നൽകിയില്ല. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോർട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. കോർപറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. ഇത് സംഘ്പരിവാർ ബന്ധത്തിന്റെ തെളിവാണ്. സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും സതീശൻ പറഞ്ഞു.
 

Share this story