ഏഴ് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, മത്സര രംഗത്ത് 36,630 സ്ഥാനാർഥികൾ

election

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തിലധികം നീണ്ട പ്രചാരണത്തിനൊടുവിൽ ഏഴ് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണ ദിവസമാണ്. 

വോട്ടർമാരുടെ മനസ് കീഴടക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് സ്ഥാനാർഥികളും മുന്നണികളും. നാളെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം. ഇന്ന് രാവിലെ 9 മണി മുതൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു തുടങ്ങും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും അടക്കം 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്

36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടർമാർക്കായി 15,432 പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. ഇവിടങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും ഉണ്ടാകും.
 

Tags

Share this story