കോഴിക്കോട് ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം

thunder light

കോഴിക്കോട് ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരുക്ക്. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്.

പരുക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലോറിയുടെ മുകളിൽ പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീഴുകയും ചെയ്തു

ചാപ്പയിൽ സ്വദേശി മനാഫ്, സുബൈർ, അനിൽ അഷ്‌റഫ്, സലീം, അബ്ദുൽ ലത്തീഫ്, ജംഷീർ എന്നിവർക്കാണ് മിന്നലേറ്റ് പരുക്കേറ്റത്.
 

Share this story