ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ പീഡിപ്പിച്ച എഴുപത്തേഴുകാരൻ പിടിയിൽ
Jun 15, 2026, 13:15 IST
കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷികാരിയെ പീഡിപിച്ച പ്രതി പിടിയിൽ. കുറുമ്പൊയിൽ സ്വദേശി കേളനെന്ന എഴുപത്തിയേഴുകാരനെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്.
ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയായ പത്തൊൻപതുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി സ്‌കൂൾ ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അതിക്രമം നടന്നത്. പെൺകുട്ടിയെ പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് അവർ പോലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പ്രതിക്കെതിരെ ലൈംഗികാതിക്രമ നിരോധന നിയമപ്രകാരം കർശന വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
