ഏഴ് വയസുകാരിയെ പട്ടിണിക്കിട്ടും മർദിച്ചും കൊന്ന കേസ്; രണ്ടാനമ്മയും അച്ഛനും കസ്റ്റഡിയിൽ
Oct 30, 2025, 10:20 IST
കോഴിക്കോട് ഏഴ് വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ കസ്റ്റഡിയിൽ. കുട്ടിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ ദേവിക അന്തർജനം എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്
ഇന്നലെ പ്രതികൾക്കെതിരെ ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്
2013ലാണ് അതിഥി കൊല്ലപ്പെടുന്നത്. ഏഴ് വയസുകാരിയെ പട്ടിണിക്കിട്ടും ക്രൂരമായി മർദിച്ചും പൊള്ളലേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. അതിഥിയുടെ സഹോദരന്റെയടക്കം സാക്ഷിമൊഴി കേസിൽ നിർണായകമായിരുന്നു
