കടുത്ത ചുമയും വയറുവേദനയും; നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Tue, 7 Mar 2023

നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് നടനുള്ളത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബാലയെ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഭാര്യ എലിസബത്തും ഭാര്യയുടെ കുടുംബാംഗങ്ങളുമാണ് താരത്തിനൊപ്പം ആശുപത്രിയിലുള്ളത്
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാല ചികിത്സ തേടിയത്. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പും ബാല ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.