കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് കടുത്ത വിവേചനമെന്ന് പിഎംഎ സലാം

PMA Salam

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് കടുത്ത വിവേചനമാണ് കാട്ടുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. 80 ശതമാനം വരുന്ന ഹാജിമാരും കരിപ്പൂരിൽ നിന്നാണ് യാത്ര ചെയ്യുന്നത്. കരിപ്പൂരിനോട് മാത്രം എന്തിനാണ് ഈ ക്രൂരതയെന്നും ക്വട്ടേഷനിലെ കള്ളക്കളികൾ പുറത്തുവരണമെന്നും പിഎംഎ സലാം പറഞ്ഞു. 

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന്റെ പ്രതികരണം കള്ളക്കളിയാണ് വ്യക്തമാക്കുന്നത്. അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് സ്വാഭാവികമാണ്. ചോദ്യം ചോദിച്ചവരാണോ പിന്നെ കാര്യങ്ങൾ നടപ്പാക്കേണ്ടത്. എങ്കിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ രാജിവെച്ച് മാധ്യമ പ്രവർത്തകരെ കാര്യങ്ങൾ ഏൽപ്പിക്കണമെന്നും പിഎംഎ സലാം പറഞ്ഞു


 

Share this story