മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതിയും പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി
കൊച്ചി: മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിലെ മുഖ്യപ്രതി ശ്രീകുമാറും ഇരകളെ പീഡിപ്പിച്ചതായി മൊഴി. കേസിൽ പരാതി നൽകിയ യുവതിയെ പ്രതി പീഡിപ്പിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പരാതിക്കാരി നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ലൈംഗികശേഷി പരിശോധനയും അന്വേഷണ സംഘം നടത്തി. കേസിൽ പ്രതിയായ യുവതികളിൽ ഒരാൾ റാക്കറ്റിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഒന്നാം പ്രതി സിന്ധു കേസിലെ അവരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യം വന്നാൽ സിന്ധുവിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.
കേസിലെ രണ്ടും അഞ്ചും പ്രതികളായ ഷംല റഹ്മത്ത് എന്നിവർ ഇപ്പോൾ ദുബായിലാണ്. പിടിവീഴും എന്ന കാര്യം ഉറപ്പായതോടെ ഇവരിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമച്ചതായും റിപ്പോർട്ടുണ്ട്. ദുബായിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില സുരക്ഷിതമാണെന്നാണ് റിപ്പോർട്ട്. ഈ റാക്കറ്റ് ദുബായിലേക്ക് കടത്തിക്കൊണ്ടുവന്ന് പെൺവാണിഭ റാക്കറ്റിനു വിറ്റത് മലയാളി യുവതികളെ മാത്രമല്ല അന്യ സംസ്ഥാനങ്ങളിലെയും അയാൾ രാജ്യങ്ങളിലെയും യുവതികളെയുമുണ്ട്.
