പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

rijo
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 37കാരന് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുൽപ്പള്ളി ആനപ്പാറ താഴേത്തടത്ത് വീട്ടിൽ ജോസ് അഗസ്റ്റിൻ എന്ന റിജോയെയാണ് ശിക്ഷിച്ചത്. രണ്ട് കേസുകളിലായാണ് ഏഴ് വർഷം തടുവശിക്ഷ വിധിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു കുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ കേസിന്റെ നടപടിക്രമങ്ങളും പുരോഗമിച്ച് വരികയാണ്.
 

Share this story