തൃശ്ശൂർ പോലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ഓഫീസർ കമാൻഡന്റ് പ്രേമനെ സസ്‌പെൻഡ് ചെയ്തു

തൃശ്ശൂർ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓഫീസർ കമാൻഡന്റ് പ്രേമനെ സസ്‌പെൻഡ് ചെയ്തു. അക്കാദമി ഡയറക്ടർ എഡിജിപി പി വിജയനാണ് നടപടിയെടുത്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയത് അനുസരിച്ച് വിയ്യൂർ പോലീസ് കമാൻഡന്റിനെതിരെ കേസും രജിസ്റ്റർ ചെയ്തു. പരാതിക്കാരിയിൽ നിന്ന് പരാതി രേഖാമൂലം എഴുതി വാങ്ങി അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്

ഈ മാസം 18നും 22നും ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതായാണ് പരാതിയിൽ പറയുന്നത്. അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു.
 

Share this story