ലൈംഗികാതിക്രമ കേസ്: പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

pt kunju muhammad

ചലചിത്ര പ്രവർത്തകയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ചലചിത്ര പ്രവർത്തകയെ കയറിപ്പിടിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്

ഡോക്യൂമെന്ററി സംവിധായികയായ യുവതിയാണ് പരാതിക്കാരി. അതേസമയം തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് കുഞ്ഞുമുഹമ്മദിന്റെ വാദം. ഇത് തള്ളിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ 6ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നത്

ചലചിത്രമേളയുടെ മുന്നോടിയായി ഡോക്യുമെന്ററി സ്‌ക്രീനിംഗിന് എത്തിയതായിരുന്നു സംവിധായിക. ഇതിനിടെ കുഞ്ഞുമുഹമ്മദ് ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്ത് നിന്ന് പരാതിക്കാരി തിടുക്കത്തിൽ നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
 

Tags

Share this story