തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം; ബലമായി ചുംബിക്കാൻ ശ്രമിച്ചുവെന്ന് വിദേശയുവതി

Police

തൃശൂർ പൂരത്തിനിടെ വിദേശ യുവതിക്കെതിരേ ലൈംഗികാതിക്രമമുണ്ടായതായി പരാതി. യുഎസിൽ നിന്നെത്തിയ വ്ലോഗർ ദമ്പതിമാരായ മക്കൻസി കീനൻ എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇരുവരും വീഡിയോ സഹിതം തങ്ങൾക്കു നേരെയുണ്ടായ അതിക്രമം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പൂരക്കാഴ്ചകളെക്കുറിച്ച് വിശേഷങ്ങൾ ചോദിക്കുന്നതിനിടെ ഒരാൾ മക്കൻസിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുന്ന വിഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് കുതറി മാറുന്നുമുണ്ട്.

മറ്റൊരാൾ തന്‍റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചതായി കീനനും ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ലോകം മുഴുവൻ സഞ്ചരിച്ച് വീഡിയോകൾ പങ്കു വയ്ക്കുന്നവരാണ് മക്കൻസിയും കീനനും. കേരളം സുരക്ഷിതമായി അനുഭവപ്പെടുന്നുവെന്ന പോസ്റ്റ് പങ്കു വച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇരുവർക്കും ദുരനുഭവമുണ്ടായത്.

Share this story