സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; 48കാരനെ റിമാൻഡ് ചെയ്തു

Police
കോഴിക്കോട് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48കാരനെ റിമാൻഡ് ചെയ്തു. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറിനെയാണ്(48) കോഴിക്കോട് പോക്‌സോ കോടതി റിമാൻഡ് ചെയ്തത്. സ്‌കൂൾ വിട്ടുവരികയായിരുന്ന വിദ്യാർഥിനിയെ വീട്ടിലിറക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി തന്റെ ഡ്രൈവിംഗ് സ്‌കൂളിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്ന കുട്ടി ഇവിടെ നിന്നിറങ്ങിയോടി. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം പോലീസിൽ പരാതി നൽകുകയും മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകുകയും ചെയ്തു.
 

Share this story