പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് അറസ്റ്റിൽ

fajis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കണ്ണൂർ പടിയൂർ നരന്റെവിട വീട്ടിൽ ഫാജിസാണ്(41) അറസ്റ്റിലായത്. കുന്നംകുളം പോലീസാണ് ഇയാളെ പിടികൂടിയത്

മാർച്ച് 31നാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളത്തെ ബന്ധുവീട്ടിലെത്തിയ യുവാവ് അർധരാത്രിയാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു

പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് കണ്ണൂർ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
 

Share this story