വർക്കലയിൽ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

വർക്കലയിൽ പുതുവത്സര പുലർച്ചെ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലൈംഗികാതിക്രമം. ഹോം സ്‌റ്റേയിൽ അതിക്രമിച്ച് കയറി വനിതാ ടൂറിസ്റ്റുകളെ കയറിപ്പിടിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം വള്ളത്തുങ്കൽ സ്വദേശി അഖിലിനെ ടൂറിസ്റ്റുകൾ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വർക്കല ക്ലിഫിലെ ലോസ്റ്റ് ഹോസ്റ്റലിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഹോം സ്‌റ്റേയിലെ ഒന്നാം നിലയിലെ മുറികളിൽ കയറിയാണ് ഇയാൾ യുവതികളെ കടന്നുപിടിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ ടൂറിസ്റ്റുകളാണ് അതിക്രമത്തിന് ഇരയായത്.
 

Share this story