വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ലൈംഗിക ചൂഷണം; യുവാവ് അറസ്റ്റിൽ

yasim
ആത്മീയ മേഖലകൾ ചർച്ച ചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിമാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വാട്‌സാപ്പിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
 

Share this story