മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ഇരകള്‍ 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍: എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്

കോൺഗ്രസ്റ്റ് 1200
രാഹുൽ മാങ്കൂട്ടത്തിൽ

ലൈം​ഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ​18 മുതൽ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചെന്നും എഫ്ഐആറിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിലാണ് രാഹുലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ളത്.

പെൺകുട്ടികളെ ലൈംഗീകമായി പീഢിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ എഫ് ഐ ആർ ആണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, സോഷ്യൽ മീഡിയയിൽ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 10 പരാതികൾ രാഹുലിനെതിരെ ലഭിച്ചിട്ടുണ്ടെന്നും എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടുന്നു. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ളവരാണ് രാഹുലിന്റെ പീഡനത്തിന് ഇരയായത്. ഇവരെ നിർബന്ധിച്ചു ഗർഭചിദ്രം നടത്തിയതായും എഫ്‌ഐആറിൽ പറയുന്നു.

അതേസമയം രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞുമാറി. ലൈംഗിക പീഡന പരാതികളിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമായി തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചത് ഉൾപ്പെടെ പത്ത് പരാതികളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

ഇരകളായവരിൽ രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിൽവെച്ചാണ്. ഇത് സ്ഥിരീകരിക്കാൻ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോകും. അതിജീവിതമാരെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും കേസ് ഇല്ലാതാക്കാൻ രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശാസ്ത്രീയപരിശോധനയും നടത്തും.

Tags

Share this story