ലൈംഗിക പീഡന പരാതി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം
Updated: Sep 26, 2025, 15:17 IST

ലൈംഗിക പീഡന പരാതിയിൽ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം. അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച കോടതി വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടഞ്ഞു. ഹണിട്രാപ്പിലൂടെ 20 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന പരാതിയാണ് കേസിൽ ആദ്യം പുറത്തുവന്നത്
പിന്നീടാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. വ്യവസായി നടത്തിയ ലൈംഗികാതിക്രമം എതിർത്തതോടെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തു.
കൊച്ചിയിലെ ലിറ്റ്മസ് സെവൻ ഐടി സ്ഥാപനത്തിന്റെ സിഇഒ ആണ് വേണു ഗോപാലകൃഷ്ണൻ. തൊഴിലിടത്തിൽ വെച്ച് ഇയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതി സംസ്ഥാന പോലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിരുന്നു.