ലൈംഗിക പീഡനക്കേസ്: പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

manu

ലൈംഗിക പീഡനക്കേസിൽ പ്രതിയായ മുൻ ഗവ. പ്ലീഡർ പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പി ജി മനു പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണം. കീഴടങ്ങിയാൽ മനുവിനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണം. അതേ ദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കാനും സുപ്രീം കോടതി നിർദേശിച്ചു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെയാണ് മനു സുപ്രീം കോടതിയെ സമീപിച്ചത്

ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് അതിജീവിതയും തടസ ഹർജി നൽകിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന സംഭവത്തിലാണ് കേസ്. നേരത്തെ കീഴടങ്ങാൻ മനുവിന് പത്ത് ദിവസം ഹൈക്കോടതി അനുവദിച്ചിരുന്നു.
 

Share this story